Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virgin Mary

ഇസ്രേലി സൈനികൻ പരിശുദ്ധ കന്യാമാതാവിന്‍റെ രൂപം വികൃതമാക്കിയതിൽ കടുത്ത വിമർശനം

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ൻ പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ രൂ​​​പത്തെ അപമാനിക്കുന്ന ചി​​​ത്രം ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ഡെബെൽ എ​​​ന്ന ക്രി​​​സ്ത്യ​​​ൻ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ൻ രൂ​​​പ​​​ത്തി​​​ന്‍റെ ചു​​​ണ്ടി​​​ൽ സി​​​ഗ​​​ര​​​റ്റ് ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​ണു ചി​​​ത്ര​​​ത്തി​​​ലു​​​ള്ള​​​ത്.

ബു​​​ധ​​​നാ​​​ഴ്ച പു​​​റ​​​ത്തു​​​വ​​​ന്ന ചി​​​ത്രം ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ർ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​താ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

സൈ​​​നി​​​ക​​​ന്‍റെ പ്ര​​വൃ​​ത്തി ഇ​​​സ്രേ​​​ലി മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​ന്യം പ്ര​​​തി​​​ക​​​രി​​​ച്ചു. ഏ​​താ​​നും ആ​​​ഴ്ച​​​ക​​​ൾ​​​ക്കു മു​​​ന്പാ​​​ണ് ചി​​​ത്രം പ​​​ക​​​ർ​​​ത്തി​​​യ​​​തെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും സേ​​​ന അ​​​റി​​​യി​​​ച്ചു.

ഏ​​​പ്രി​​​ലി​​​ൽ ഇ​​​തേ ഗ്രാ​​​മ​​​ത്തി​​​ൽ​​ത്ത​​​ന്നെ ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ർ ക്രൂ​​​ശി​​​ത​​​രൂ​​​പം കൂ​​​ടം ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ക​​​ർ​​​ക്കു​​​ന്ന ചി​​​ത്രം വ​​​ലി​​​യ വി​​​വാ​​​ദം സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു സൈ​​​നി​​​ക​​​ർ​​​ക്ക് 30 ദി​​​വ​​​സ​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ ന​​​ല്കി​​​യെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു.

അ​​​ടു​​​ത്തി​​​ടെ ജ​​​റൂ​​​സ​​​ലം ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ട്ടാ​​​പ്പ​​​ക​​​ൽ ഒ​​​രു ക​​​ന്യാ​​​സ്ത്രീ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​വു​​​മു​​​ണ്ടാ​​​യി.

Latest News

Corehub Up